ശ്രവണ സഹായി വിതരണോദ്ഘാടനം
Friday 27 February 2026 12:16 AM IST
രാമനാട്ടുകര: രാമനാട്ടുകര മുനിസിപ്പാലിറ്റി വയോജന സൗഹൃദ മുനിസിപ്പാലിറ്റി ആക്കുന്നതിന്റെ ഭാഗമായി 15 വയോജനങ്ങൾക്ക് ശ്രവണ സഹായി വിതരണം ചെയ്തു. മുനിസിപ്പാലിറ്റി 2025-26 വികസന പദ്ധതി "കാതോരം" ശ്രവണ സഹായി വിതരണം മുനിസിപ്പൽ ചെയർപേഴ്സൺ കല്ലട മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ വി.മിഥുഷ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. സുമതി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൽ സജിന റഷീദ്, ഐ .സി .ഡി .എസ് സൂപ്പർവൈസർ സന്ധ്യ, കൗൺസിലർമാരായ രാജീവ് മണ്ണൊടി, കെ. സുധീഷ് കുമാർ , ഹാരിസ് പി.പി. ടി.പി. ശശിധരൻ , പി എം. അജ്മൽ എന്നിവർ പ്രസംഗിച്ചു .