കുടിവെള്ള പ്രശ്നം: യൂത്ത് കോൺഗ്രസ് ഉപരോധിച്ചു
Friday 27 February 2026 12:22 AM IST
വടകര : വടകര മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും ഉപ്പ് കലർന്ന വെള്ളം വിതരണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചു. വാട്ടർ അതോറിറ്റി വിതരണം ചെയ്ത വെള്ളം വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ ഒഴുക്കി. ശനിയാഴ്ച മുതൽ ഉപ്പു കലരാത്ത ശുദ്ധജലം വിതരണം ചെയ്യുമെന്ന ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എൻജിനിയർ ദിപിൻലാൽ പി. ഡി യുടെ ഉറപ്പിനെ തുടർന്ന് ഉപരോധ സമരം അവസാനിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സി. നിജിൻ, മുഹമ്മദ് മിറാഷ്, അഭിനന്ദ് ജെ മാധവ്, ജിബിൻരാജ് ദിൽരാജ് പനോളി, അതുൽ ബാബു, ശ്രീജിഷ് യു.എസ്, സിജു പുഞ്ചിരിമിൽ, ജാബിർ. കെ. എം എന്നിവർ നേതൃത്വം നൽകി.