അമ്പെയ്ത്ത് മത്സരം നാളെ മുതൽ
Friday 27 February 2026 12:30 AM IST
കോഴിക്കോട്: കിർത്താഡ്സിന്റെ ആഭിമുഖ്യത്തിൽ തലക്കൽ ചന്തു സ്മാരക ദേശീയ അമ്പെയ്ത്ത് മത്സരം നാളെ മുതൽ മാർച്ച് ഒന്നു വരെ കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടക്കും. കേരളം, ജാർഖണ്ഡ്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന, ചത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ ഗോത്രസമൂഹത്തിൽ നിന്നുള്ളവരാണ് പങ്കെടുക്കുകയെന്ന് കിർത്താഡ്സ് ഡയറക്ടർ ഡോ. എസ്. ബിന്ദു അറിയിച്ചു. കേരളത്തിലെ ഗോത്ര സമുദായങ്ങളിൽ നിന്നുള്ള 25 പേർ മത്സരത്തിൽ പങ്കെടുക്കും. പരമ്പരാഗത അമ്പെയ്ത്ത്, ആധുനിക അമ്പെയ്ത്ത് എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരം. നാളെ രാവിലെ 10ന് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും. മാർച്ച് ഒന്നിന് വൈകിട്ട് നാലിന് സമാപനച്ചടങ്ങളിൽ മുൻ ദേശീയ വോളിബോൾ ക്യാപ്ടൻ മിനിമോൾ അബ്രഹാം സമ്മാനദാനം നടത്തും. വാർത്താസമ്മേളനത്തിൽ കിർത്താഡ്സ് ഡെപ്യുട്ടി ഡയറക്ടർ ടി.സന്ധ്യ ശേഖറും പങ്കെടുത്തു