കലാജാഥയ്ക്ക് വരവേൽപ്പ്

Friday 27 February 2026 12:38 AM IST

കോന്നി: എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കേരളം തുടരും കലാ ജാഥയ്ക്ക് കോന്നിയിൽ വരവേൽപ്പ്. സെൻട്രൽ ജംഗ്ഷനിൽ ജാഥാ അംഗങ്ങളെ സംഘാടക സമിതിയുടെ നേതൃത്വത്തിൽ സ്വീകരിച്ച് ചന്ത മൈതാനിയിലേക്ക് ആനയിച്ചു. സമിതി ഭാരവാഹികളായ പി.എസ്.കൃഷ്ണകുമാർ, ഷാഹീർ പ്രണവം, എ.എസ്.ഷിജു, യൂണിയൻ ജില്ലാ പ്രസിഡന്റ് ജി.ബിനുകുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.പി.ഷൈബി, ഏരിയാ സെക്രട്ടറി കെ.എം.രസ്ന, പ്രസിഡന്റ് ടി.പി.സുഭാഷ്, കെ.എസ്.സജിത്ത് കുമാർ, ഉഷ ജോസഫ് എന്നിവർ സംസാരിച്ചു. നാടകവും നാടൻപാട്ടും വീഡിയോ പ്രദർശനവും നടന്നു.