രജിസ്ട്രേഷൻ ക്യാമ്പ് ഇന്ന്

Friday 27 February 2026 12:41 AM IST

ചെങ്ങന്നൂർ: ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷൻ ക്യാമ്പ് ഇന്ന് രാവിലെ 10ന് ചെങ്ങന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും. 40വയസിൽ താഴെ പ്രായമുള്ള പ്ലസ് ടു അല്ലെങ്കിൽ അതിൽ കൂടുതൽ (ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രൊഫഷണൽ) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ആധാർ കാർഡ് പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 300 രൂപ എന്നിവയുമായി ഹാജരാകണം. ഫോൺ: 0477-2230624,​ 8304057735, 0479-2450272.