താഴൂരിൽ ഉത്സവം

Thursday 26 February 2026 9:46 PM IST

വാഴമുട്ടം: താഴൂർ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം സമാപിച്ചു. വാഴമുട്ടം കിഴക്കേക്കരയുടെ ആഭിമുഖ്യത്തിലായിരുന്നു ഇത്തവണത്തെ ഉത്സവം. ഗണപതിഹോമം, പറ സമർപ്പണം, ഭാഗവതപാരായണം, മേജർസെറ്റ് പഞ്ചാരിമേളം, തിരുവാതിരകളി, മ്യൂസിക്കൽ മെഗാഷോ, അശ്വതി പടയണി, കലശപൂജ, കലശാഭിഷേകം, ശ്രീഭൂതബലി, 12ന് മഹാ അന്നദാനം, ഓട്ടൻതുള്ളൽ, ഘോഷയാത്ര,​ കാഴ്ചശ്രീബലി, വിശേഷാൽ ദീപാരാധന, സേവ, വലിയ കാണിക്ക, ആകാശ ദീപക്കാഴ്ച, കോലം എഴുന്നെള്ളത്ത്, വിളക്കിനെഴുന്നെള്ളത്ത്, താഴൂർ പടയണി എന്നിവ നടന്നു.