അപേക്ഷ ക്ഷണിച്ചു
Friday 27 February 2026 12:48 AM IST
പത്തനംതിട്ട: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ 2026- 27 അദ്ധ്യയന വർഷത്തിൽ രണ്ട് മുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠനോപകരണ കിറ്റിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം ജില്ലാ ഓഫീസിലും ബോർഡ് സൈറ്റിലും ലഭിക്കും. അവസാന തീയതി മാർച്ച് 20. തൊഴിലാളിയുടെ ലൈസൻസ്, ക്ഷേമനിധി കാർഡ്, ക്ഷേമനിധി വിഹിതം അവസാനം ഒടുക്കിയ രസീത്, റേഷൻ കാർഡ് എന്നിവയുടെയും തൊഴിലാളിയുടെയും കുട്ടിയുടെയും ആധാർ കാർഡിന്റെ പകർപ്പും സമർപ്പിക്കണം. ഫോൺ: 04682320158.