സമുദ്രപ്രതാപ് കൊച്ചിയിൽ
Thursday 26 February 2026 11:02 PM IST
കൊച്ചി: കടൽമലിനീകരണം നേരിടുന്നതിന് കോസ്‌റ്റ് ഗാർഡ് നിർമ്മിച്ച സമുദ്രപ്രതാപ് കപ്പൽ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കും. ഗോവ ഷിപ്പ്‌യാർഡിൽ നിർമ്മിച്ച കപ്പൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സേനാവ്യൂഹത്തിൽ ഉൾപ്പെടുത്തി.
കടലിലും തീരത്തുമുണ്ടാകുന്ന എണ്ണച്ചോർച്ച ഉൾപ്പെടെ മലിനീകരണങ്ങൾ, തീപ്പിടുത്തം, തീരദേശപരിസ്ഥിതി സംരക്ഷണം എന്നിവയെ നേരിടാൻ പൂർണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്‌ത് നിർമ്മിച്ചതാണ്. കേരളം, മാഹി, ലക്ഷദ്വീപ്, മിനിക്കോയ് ദ്വീപ് എന്നിവിടങ്ങളിൽ പ്രവർത്തിക്കും. 114.5 നോട്ടിക്കൽ മീറ്റർ നീളമുള്ള കപ്പൽ 22 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കും. മലിനീകരണം കണ്ടെത്താനും നീക്കാനും കഴിയുന്ന ആധുനിക സംവിധാനങ്ങൾ കപ്പലിലുണ്ട്. ഒരു ഹെലികോപ്‌ടർ, നാല് സ്‌പീഡ് ബോട്ടുകൾ എന്നിവയെ വഹിക്കാനും ശേഷിയുണ്ട്.