ബി.എ,ബി.എഡ് പ്രോഗ്രാമിന് അപേക്ഷിക്കാം
Thursday 26 February 2026 11:03 PM IST
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നാല് വർഷ ബി. എ. ബി. എഡ്. പ്രോഗ്രാമിന് മാർച്ച് 10 വരെ അപേക്ഷിക്കാം. പ്രവേശനം ഏപ്രിൽ 17ന് നടത്തുന്ന ദേശീയ പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ. ഹിസ്റ്ററി, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം വിഷയങ്ങളിലേക്കാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക് https://exams.nta.nic.in/ncet സന്ദർശിക്കുക.
കാലടി മുഖ്യ ക്യാമ്പസിൽ ആരംഭിക്കുന്ന നാല് വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാമിലെ ഐ.ടി.ഇ.പി വിവിധ നാല് വർഷ ബി. എ. - ബി.എഡ്. കോഴ്സുകൾക്കും അപേക്ഷിക്കാം.
ഹെല്പ് ഡെസ്‌ക്: 011-40759000, 011-69227700; ഇ മെയിൽ: ncet@nta.ac.in. വിവരങ്ങൾക്ക് www.exams.nta.nic.in/ncet.