തിരുകുറൾ പരിഭാഷ, പുസ്തകചർച്ച

Thursday 26 February 2026 11:04 PM IST

കൊച്ചി: കേരള കൊങ്കണി സാഹിത്യ അക്കാഡമിയുടെ നേതൃത്വത്തിൽ, എൻ.പുരുഷോത്തമ മല്ലയ്യ കൊങ്കണി ഭാഷയിൽ തർജ്ജമ ചെയ്ത തിരുവള്ളുവരുടെ 'തിരുകുറൾ' പുസ്തക ചർച്ച സംഘടിപ്പിച്ചു. മുൻ ജില്ല ജഡ്ജി എസ്. മനോഹർ കിണി ഉദ്ഘാടനം ചെയ്തു. പ്രൊഫ. ജി. മോഹന റാവു പുസ്തകാവതരണം നടത്തി. അഡ്വ.ഡി.ജി. സുരേഷ്, സാഹിത്യ അക്കാഡമി മെമ്പർ സെക്രട്ടറി ഡി.ഡി. നവീൻ കുമാർ, കേന്ദ്ര സാഹിത്യ അക്കാഡമി ജേതാക്കളായ ആർ.എസ്. ഭാസ്‌ക്കർ, ശരത്ചന്ദ്ര ഷേണായ്, പി.എൻ.കൃഷ്ണൻ, എൻ.ബാലകൃഷ്ണ മല്ലയ്യ, സുധീഷ് ഷേണായ്, വി.ആർ. രാമചന്ദ്രൻ, ധന്യ മല്ലയ്യ, സരസ്വതി എസ്. പ്രഭു തുടങ്ങിയവർ സംസാരിച്ചു.