ഇന്ത്യയിൽ പേയ്‌മെന്റ് സർവീസ് തുടങ്ങാൻ ആപ്പിൾ
Friday 27 February 2026 1:26 AM IST
കൊച്ചി: ഇന്ത്യയിൽ പേയ്‌മെന്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആഗോള മൊബൈൽ ഫോൺ വിപണിയിലെ മുൻനിരക്കാരായ ആപ്പിൾ രാജ്യത്തെ പ്രമുഖ ബാങ്കുകളുമായി കൈകോർക്കും. ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുമായി ഇതു സംബന്ധിച്ച് ആപ്പിൾ ചർച്ചകൾ ആരംഭിച്ചു. നടപ്പുവർഷം പകുതിയോടെ ഗൂഗിൾ പേയുമായി മത്സരിക്കാൻ ലക്ഷ്യമിട്ട് ആപ്പിൾ പുതിയ സേവനം ഇന്ത്യയിൽ ആരംഭിച്ചേക്കും.