മന്തുരോഗ നിവാരണം: മാപ്പിംഗിന് തുടക്കം

Friday 27 February 2026 12:29 AM IST
മന്തുരോഗ നിവാരണം

കോഴിക്കോട്: ജില്ലയെ മന്തുരോഗമുക്തമാക്കുന്നതിന്റെ ഭാഗമായി സ്ഥിരീകരണ മാപ്പിംഗിന് തുടക്കമായി. ജില്ലയിലെ 16 ആരോഗ്യ ബ്ലോക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പ്രദേശങ്ങളിലാണ് മാപ്പിംഗ് നടത്തുന്നത്. ഈ പ്രദേശങ്ങളിലെ 20 വയസിനു മുകളിലുള്ളവരുടെ രക്തസാമ്പിൾ വരും ദിവസങ്ങളിൽ രാത്രി 10 മണി മുതൽ ആരോഗ്യ പ്രവർത്തകർ ശേഖരിക്കും. ക്യാമ്പുകൾ വഴിയോ വീടുകളിൽ നേരിട്ടെത്തിയോ രക്തസാമ്പിൾ ശേഖരണം. പരിശോധനയിൽ പങ്കെടുക്കുന്നവരിൽ മൈക്രോ ഫൈലേറിയ വിരകളുടെ സാന്നിദ്ധ്യമുണ്ടോ, ഈ പ്രദേശങ്ങളിൽ രോഗ പകർച്ച സാഹചര്യം ഉണ്ടോ എന്നിവ പരിശോധനയിലൂടെ അറിയാം. മന്തുരോഗ വാഹകരെ കണ്ടെത്തിയാൽ സൗജന്യ തുടർ ചികിത്സ ഉറപ്പുവരുത്തും.