ഡോക്ടമാർ സമരം ശക്തമാക്കും
Friday 27 February 2026 12:38 AM IST
തിരുവനനന്തപുരം: രോഗികളെ ദുരിതത്തിലാക്കി മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഒ.പി ബഹിഷ്‌കരണവും തുടരുന്നു. പ്രശ്‌നപരിഹാരത്തിനായി ധനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ നടക്കുമെന്ന് അറിയിച്ചിരുന്ന ഉദ്യോഗസ്ഥതല യോഗം ചേർന്നില്ല. സർക്കാർ നിസംഗതയിൽ പ്രതിഷേധിച്ച് സമരം ശക്തമായി തുടരാൻ കെ.ജി.എം.സി.ടി.എ തീരുമാനിച്ചു. സമരത്തിന്റെ ഭാഗമായി ഇന്ന് എല്ലാ മെഡിക്കൽ കോളേജുകളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും. സമരം മെഡിക്കൽ കോളേജുകളിലെ ഒ.പി, ഐ.പി സേവനങ്ങളെയും വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിച്ചിട്ടുണ്ട്. അടിയന്തിര ശസ്ത്രക്രിയകൾ നടക്കുന്നുണ്ടെങ്കിലും മറ്റുള്ളവ മാറ്റിവക്കുകയാണ്.