തലസ്ഥാനത്ത് ആധിപത്യത്തിന് എൽ.ഡി.എഫും യു.ഡി.എഫും

Friday 27 February 2026 1:06 AM IST

□കരുത്ത് കാട്ടാൻ ബി.ജെ.പി

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിൽ സിറ്റിംഗ് എം.എൽ.എമാരെ വീണ്ടും അങ്കത്തിനിറക്കി കളം പിടിക്കുകയാണ് എൽ.ഡി.എഫ് . എന്നാൽ മണ്ഡലത്തിന്റെ രാഷ്ട്രീയ, സാമുദായിക പശ്ചാത്തലങ്ങളും മുൻ തിരഞ്ഞെടുപ്പുകളിലെ അനുഭവങ്ങളും കൂടി കണക്കിലെടുത്ത് ഒരു മണ്ഡലത്തിൽ നിന്നു തന്നെ യോഗ്യരായ ഒന്നിലധികം പേരുകൾ നിരത്തിയാണ് കോൺഗ്രസ് തയ്യാറെടക്കുന്നത്. ഒന്നിലേറെ സീറ്റ്

ലക്ഷ്യമാക്കി ബി.ജെ.പിയും.

ആകെയുള്ള 14 അസംബ്ളി മണ്ഡലങ്ങളിൽ 13 ഉം സ്വന്തമാക്കി അട്ടിമറി വിജയമാണ് 2021 ൽ എൽ.ഡി.എഫ് ജില്ലയിൽ നേടിയത്.യു.ഡി.എഫിന് കിട്ടിയത് കോവളം മാത്രം. ഒരിക്കൽ നേമത്ത് വിജയം കണ്ട ബി.ജെ.പിക്ക് പിന്നീട് അതാവർത്തിക്കാനുമായില്ല. .

കഴിഞ്ഞ തവണ സി.പി.ഐയ്ക്ക് രണ്ടും ജനാധിപത്യ കേരള കോൺഗ്രസിനും ജനതാദളിനും ഓരോ സീറ്രുമാണ് നൽകിയത്. ഇതിൽ ജനതാദളിന് മാത്രമാണ് ജയിക്കാൻ കഴിയാതെ പോയത്. തിരുവനന്തപുരം മണ്ഡലത്തിൽ ആന്റണി രാജുവിന് മത്സരിക്കാനുള്ള സാഹചര്യമില്ലെങ്കിൽ സി.പി.എം ആ സീറ്റും ഏറ്റെടുക്കും. നേതൃത്വം ഇടപെട്ട് മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ,സി.പി.എമ്മിന്റെ സ്ഥാനാർത്ഥി ചിത്രം ഏറെക്കുറെ വ്യക്തമാണ്. സി.പി.ഐയിൽ സ്ഥാനാർത്ഥി തീരുമാനമായില്ലെങ്കിലും നെടുമങ്ങാട്ട് മന്ത്രി ജി.ആർ.അനിൽ വീണ്ടും മത്സരിക്കും. ചിറയിൻകീഴിൽ വി.ശശിക്കാണ് സാദ്ധ്യത.2011 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വി.ശശി മത്സരരംഗത്തില്ലെങ്കിൽ യുവ നേതാവായ മനോജ് ഇടമനയെ പരിഗണിക്കും.

യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അത്രത്തോളം വ്യക്തത വന്നിട്ടില്ല. വട്ടിയൂർക്കാവിൽ കെ.മുരളീധരനും കോവളത്ത് എം.വിൻസെന്റുമാണ് സീറ്റ് ഉറപ്പാക്കിയിട്ടുള്ളവർ. മറ്റ് പല മണ്ഡലങ്ങളിലും ഒന്നിലധികം പേരുകൾ പരിഗണനയിലുണ്ട്. 2016-ൽ ഒ. രാജഗോപാലിലൂടെ ബി.ജെ.പി പിടിച്ചെടുത്ത നേമം കഴിഞ്ഞ തവണ കൈവിട്ടെങ്കിലും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ ഇറക്കി തിരിച്ചു പിടിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. നേമത്തിന് പുറമെ വി.മുരളീധരൻ മത്സരിക്കുന്ന കഴക്കൂട്ടം കൂടിയേ എൻ.ഡി.എ യുടെ സ്ഥാനാർത്ഥി ചിത്രത്തിൽ വ്യക്തതയായിട്ടുള്ളു. കാട്ടാക്കടയിൽ പി.കെ.കൃഷ്ണദാസ്, തിരുവനന്തപുരത്ത് സിറ്റി ജില്ലാപ്രസിഡന്റ് കരമന ജയൻ, വട്ടിയൂർക്കാവിൽ മുൻ ഡി.ജി.പിയും നഗരസഭാ കൗൺസിലറുമായ ആർ.ശ്രീലേഖ തുടങ്ങിയ പേരുകളാണ് പരിഗണനയിൽ

ത​ല​സ്ഥാ​ന​പ്പോ​രി​ന് ​കോ​ൺ​ഗ്ര​സി​ന്റെ വി​പു​ല​മാ​യ​ ​സാ​ദ്ധ്യ​താ​ ​പ​ട്ടിക

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ല​സ്ഥാ​നം​ ​പി​ടി​ക്കാ​ൻ​ ​നാ​നാ​ത​ല​ത്തി​ലു​ള്ള​ ​സാ​ദ്ധ്യ​ത​ക​ളും​ ​പ​രി​ഗ​ണി​ച്ചു​ള്ള​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ​ട്ടി​ക​യാ​ണ് ​ഡി.​സി.​സി​ ​നേ​തൃ​ത്വം​ ​ഹൈ​ക്ക​മാ​ൻ​ഡി​ന് ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ളു​ടെ​ ​പേ​രു​ക​ൾ​ ​ഒ​ന്നി​ല​ധി​കം​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​കോ​വ​ളം​ ​മാ​ത്ര​മാ​ണ് ​ഒ​റ്റ​പ്പേ​രി​ൽ​ ​ഒ​തു​ങ്ങി​യ​ത്.​ ​ഈ​ ​പ​ട്ടി​ക​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​സം​സ്ഥാ​ന​നേ​തൃ​ത്വ​വു​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്ത് ​തി​ര​ഞ്ഞെ​ടു​പ്പ് ​സ​മി​തി​യാ​കും​ ​അ​ന്തി​മ​ ​പ​ട്ടി​ക​യ്ക്ക് ​അം​ഗീ​കാ​രം​ ​ന​ൽ​കു​ക.

​പാ​റ​ശാ​ല​-​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​സ​ന​ൽ,​ ​വി.​എ​സ്.​ശി​വ​കു​മാ​ർ,​ ​മ​രി​യാ​പു​രം​ ​ശ്രീ​കു​മാർ ​നെ​യ്യാ​റ്റി​ൻ​ക​ര​-​ ​എ​ൻ.​ശ​ക്ത​ൻ,​ ​ഫ്രീ​ഡാ​സൈ​മ​ൺ,​ ​വി​നോ​ദ് ​സെ​ൻ,​ ​എം.​ആ​ർ.​സൈ​മൺ ​കാ​ട്ടാ​ക്ക​ട​-​ ​മ​ല​യി​ൻ​കീ​ഴ് ​വേ​ണു​ഗോ​പാ​ൽ,​ ​എം.​ആ​ർ.​ബൈ​ജു,​ ​എം.​മ​ണി​ക​ണ്ഠൻ ​അ​രു​വി​ക്ക​ര​-​ ​എം.​എം.​ഹ​സ്സ​ൻ,​ ​എം.​ആ​ർ.​ബൈ​ജു,​ ​വി.​ആ​ർ.​പ്ര​താ​പൻ ​നെ​ടു​മ​ങ്ങാ​ട്-​ ​ബി.​ആ​ർ.​എം.​ഷെ​ഫീ​ർ,​ ​ആ​നാ​ട് ​ജ​യ​ൻ,​ ​സു​ധീ​ർ​ഷാ​ ​പാ​ലോ​ട് ​വാ​മ​ന​പു​രം​-​ ​പാ​ലോ​ട് ​ര​വി,​ ​ടി.​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്,​ ​ര​മ​ണി​ ​പി.​നാ​യ​ർ,​ ​ആ​നാ​ട് ​ജ​യൻ ​ക​ഴ​ക്കൂ​ട്ടം​-​ ​എം.​എ.​വാ​ഹീ​ദ്,​ ​അ​ഖി​ൽ.​ജെ.​എ​സ്,​ ​ഡോ.​ ​എ​സ്.​എ​സ്.​ലാൽ ​വ​ർ​ക്ക​ല​-​ ​വ​ർ​ക്ക​ല​ ​ക​ഹാ​ർ,​ ​ഡോ.​ ​എ​സ്.​എ​സ്.​ലാ​ൽ,​ ​ഷാ​ലി ​ചി​റ​യി​ൻ​കീ​ഴ് ​-​കെ.​എ​സ്.​ഗോ​പ​ൻ,​ ​അ​ജി​ത്ത്,​ ​അ​നൂ​പ് ​(​മു​ൻ​ ​എം.​പി​ ​ര​മ്യാ​ഹ​രി​ദാ​സി​ന്റെ​ ​പേ​രു​മു​ള്ള​താ​യി​ ​സൂ​ച​ന) ​തി​രു​വ​ന​ന്ത​പു​രം​-​ ​വി.​എ​സ്.​ശി​വ​കു​മാ​ർ,​ ​കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ,​ ​ടി.​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ് ​നേ​മം​-​ ​കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ,​ ​കൈ​മ​നം​പ്ര​ഭാ​ക​ര​ൻ,​ ​ജി.​വി.​ഹ​രി,​ ​വൈ​ഷ്ണാ​സു​രേ​ഷ്.​

​(​ശ​ശി​ത​രൂ​രി​ന്റെ​ ​പേ​രു​ൾ​പ്പെ​ട്ട​താ​യി​ ​പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും​ ​സാ​ദ്ധ്യ​ത​ ​കു​റ​വാ​ണ്) ​വ​ട്ടി​യൂ​ർ​ക്കാ​വ്-​ ​കെ.​മു​ര​ളീ​ധ​ര​ൻ,​ ​വീ​ണാ​ ​എ​സ്.​നാ​യ​ർ​‌,​ ​കെ.​എ​സ്.​ശ​ബ​രീ​നാ​ഥൻ ​കോ​വ​ളം​-​ ​എം.​വി​ൻ​സെ​ന്റ്