വില്ലേജ് ഓഫീസർക്ക് അനുമോദനം
Friday 27 February 2026 12:57 AM IST
കരുനാഗപ്പള്ളി: സംസ്ഥാന സർക്കാരിന്റെ മികച്ച വില്ലേജ് ഓഫീസർക്കുള്ള 2025- 26വർഷത്തെ അവാർഡ് ലഭിച്ച തഴവ വില്ലേജ് ഓഫീസർ ആർ. ജയചന്ദ്രനെ ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് ആൻഡ് കൗൺസിലേഴസ് അസോസിയേഷൻ ഒഫ് കേരള തഴവ പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു. യോഗം തഴവ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. എം.എ. ആസാദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഖലി ലുദ്ദിൻ പൂയപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ആർ. അമ്പിളിക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി. രാജൻ വില്ലേജ് ഓഫീസറെ പൊന്നാട അണിയിച്ച് ആദരിച്ചു. സന്തോഷ് കുറുപ്പ്, മേലൂട്ട് പ്രസന്നകുമാർ, കാട്ടൂർ രാജേന്ദ്രൻ, തുളസീധരൻ, ബി. വാസന്തി, മിനി മണികണ്ഠൻ എന്നിവർ സംസാരിച്ചു.വില്ലേജ് അസിസ്റ്റന്റ് എസ്. സജികുമാർ, ആർ. സുരേഷ്, ലക്ഷ്മി, ശോഭ, റിനി തുടങ്ങിയർ സംസാരിച്ചു.