കെട്ടിട ശിലാസ്ഥാപനം

Friday 27 February 2026 12:58 AM IST

ഓച്ചിറ: വരവിള ഗവ. എൽ.പി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 10ന് സി​.ആർ. മഹേഷ് എം.എൽ.എ നി​ർവഹി​ക്കും. ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകല അദ്ധ്യക്ഷത വഹി​ക്കും. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ് കെ. മോഹനൻ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ വരുൺ ആലപ്പാട്, നജീബ് മണ്ണേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുബിൻ ഷാ, വഹീദ, കബീർ എൻസൈൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരി​ക്കും. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വരവിള മനേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് രശ്മി രവീന്ദ്രൻ നന്ദി​യും പറയും.