ഹിന്ദു ഏകതാ സമ്മേളനം
Friday 27 February 2026 1:04 AM IST
കൊല്ലം: ഹിന്ദു ഏകതാ സമ്മേളനം മാർച്ച് 1ന് വൈകിട്ട് 3.30 ന് പി. പരമേശ്വർജി നഗറിൽ (രാമവർമ്മ ക്ലബ്, തേവള്ളി) നടക്കും. 4.15 ന് സംപൂജ്യ സ്വാമിക്ക് സ്വീകരണം നൽകും. 4.30 ന് രേഖ വി.നായർ വന്ദേമാതരം ചൊല്ലും. സ്വാഗത സംഘം അദ്ധ്യക്ഷൻ എസ്. നാരായണ സ്വാമി അദ്ധ്യക്ഷ പ്രഭാഷണം നടത്തും. തൃശൂർ സംബോധ് ഫൗണ്ടേഷൻ സാധക് ധാം സംപൂജ്യ സ്വാമി പ്രണവാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സഹ കാര്യവാഹ് ടി. സബിൻ മുഖ്യ പ്രഭാഷണം നടത്തും. ജനറൽ കൺവീനർ അഡ്വ. കല്ലൂർ കൈലാസ് നാഥ് സ്വാഗതവും സ്വാഗതസംഘം സഹ കൺവീനർ അമൃത മോഹൻദാസ് നന്ദിയും പറയും.