സി.പി.എം അക്രമം അവസാനിപ്പിക്കണം
Friday 27 February 2026 1:04 AM IST
ചവറ: യു.ഡി.എഫിന്റെ പുതുയുഗയാത്രയ്ക്ക് ലഭിക്കുന്ന ജനപിന്തുണയും പങ്കാളിത്തവും കണ്ട് വിറളി പൂണ്ട സി.പി.എം സംസ്ഥാന വ്യാപകമായി നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ് ചവറ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പുതുയുഗ യാത്രയുടെ ഭാഗമായി യു.ഡി.എഫ് പ്രവർത്തകർ സ്ഥാപിച്ച ബോർഡുകളും കമാനങ്ങളും ഇരുട്ടിന്റെ മറവിൽ സി.പി.എം പ്രവർത്തകർ വ്യാപകമായി തകർത്തു. ഇത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. അക്രമങ്ങൾ അവസാനിപ്പിക്കാൻ സിപിഎം നേതൃത്വം അടിയന്തരമായി ഇടപെടണം. ഇതിന് ഒത്താശ ചെയ്തു കൊടുക്കുന്ന സി.പി.എം നേതൃത്വത്തിന്റെയും എം.എൽ.എയുടെയും നടപടി അവസാനിപ്പിക്കണം. ഇല്ലെങ്കിൽ അതിശക്തമായ പ്രതിരോധം ഉണ്ടാകുമെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ കോലത്ത് വേണുഗോപാൽ അറിയിച്ചു.