കല്ലടയിൽ നസ്രാണി സംഗമം മാർച്ച് 1ന്
Friday 27 February 2026 1:32 AM IST
കൊല്ലം: കല്ലട സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നസ്രാണി സംഗമം മാർച്ച് 1ന് നടക്കും. ക്രിസ്ത്യൻ സഭകളുടെ ഐക്യവേദിയായ കേരള കൗൺസിൽ ഒഫ് ചർച്ചസിന്റെ കുന്നത്തൂർ അസംബ്ളിയുടെയും കല്ലട, കുന്നത്തൂർ, ശൂരനാട് സോണുകളുടെ സഹകരണത്തിലും എല്ലാ ക്രൈസ്തവ സഭകളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് സംഗമം നടത്തുന്നത്. വൈകിട്ട് 3ന് മലങ്കര കത്തോലിക്ക സഭ കർദിനാൾ ബസേലിയോസ് ക്ളിമ്മീസ് കത്തോലിക്ക ബാവ നസ്രാണി സംഗമം ഉദ്ഘാടനം ചെയ്യും. കെ.സി.സി സംസ്ഥാന പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിക്കും. ഡോ.അലക്സാണ്ടർ ജേക്കബ് മുഖ്യ സന്ദേശം നൽകും. പത്രസമ്മേളനത്തിൽ കെ.സി.സി ജില്ലാ പ്രസിഡന്റ് ഫാ.സോളു കോശി രാജു, ജോയ് ജോൺ തുരുത്തിക്കര, ജോൺസൺ കല്ലട, ഫാ.ജോസ് എം.ഡാനിയേൽ, ബിജു സാമുവൽ എന്നിവർ പങ്കെടുത്തു.