കെ.എസ്.ആർ.ടി.സി ക്ക് 73.50കോടി സർക്കാർ സഹായം
Friday 27 February 2026 1:48 AM IST
തിരുവനന്തപുരം:കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ മുടങ്ങാതിരിക്കാനുള്ള പ്രതിമാസ സഹായമായി 73.50കോടിരൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.നടപ്പ് സാമ്പത്തിക വർഷം ഇതുവരെ പെൻഷൻ സഹായമായി 879കോടിയാണ് സർക്കാർ നൽകിയത്. പ്രത്യേകസഹായമായി 520കോടിയും നൽകി.ആകെ 1399കോടിയായി.ബഡ്ജറ്റിൽ 900കോടിയാണ് പ്രതീക്ഷിച്ചത്.കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ 8619കോടിയോളം രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായമായി നൽകിയതെന്ന് മന്ത്രി പറഞ്ഞു.