ബാ‌ർ സമയം കൂട്ടിയതിന് എതിരെ സി.ഐ.ടി.യു ഹർജി

Friday 27 February 2026 1:57 AM IST

കൊച്ചി: ബാറുകളുടെയും ബാർ ഹോട്ടലുകളുടെയും പ്രവർത്തന സമയം അർദ്ധരാത്രി വരെ വർദ്ധിപ്പിച്ചതിനെ എതിർത്ത് സർക്കാർ അനുകൂല തൊഴിലാളി സംഘടന ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി. സർക്കാർ നടപടി ഏകപക്ഷീയമാണെന്ന് സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള ഓൾ കേരള ബാർ ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ്സ് എംപ്ലോയീസ് അസോസിയേഷന്റെ ഹർജിയിൽ പറയുന്നു.

ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാരിന്റെയടക്കം വിശദീകരണം തേടി. ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനും സർക്കാരിനോട് നിർദ്ദേശിച്ചു. ഹർജി മാർച്ച് 12ന് വീണ്ടും പരിഗണിക്കും.