നന്ദി പ്രോട്ടീസ്,​ ഒരായിരം നന്ദി

Friday 27 February 2026 6:53 AM IST

അഹമ്മദാബാദ്: ട്വന്റി-20 ലോകകപ്പിൽ ഇന്നലെ സൂപ്പർ 8 ഗ്രൂപ്പ് 1ൽ വെസ്റ്റിൻഡീസിനെ 9 വിക്കറ്റിന് കീഴടക്കിയ ദക്ഷിണാഫ്രിക്കയോട് നന്ദി പറയുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. കാരണം അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയോടേറ്റ പരാജയത്തോടെ തുലാസിലായ ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഇതേ ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കയുടെ മറ്റൊരു ജയത്തോടെ വീണ്ടും സജീവമായി.

ഇന്നലെ ആദ്യം ബാറ്റ് ചെയത വെസ്റ്റിൻഡീസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ നേടിയത് 176 റൺസാണ്. എന്നാൽ ദക്ഷിണാഫ്രിക്ക 1 വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 16.1 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (177/1)​.

ക്യാപ്‌ടൻ എയ്‌ഡൻ മർക്രം (പുറത്താകാതെ 46 പന്തിൽ 82)​ ചേസിംഗിലും ദക്ഷിണാഫ്രിക്കയെ മുന്നിൽ നിന്ന് നയിച്ചു. ഡി കോക്ക് (24 പന്തിൽ 47)​,​ റിക്കൽറ്റൺ (പുറത്താകാതെ 218 പന്തിൽ 45)​ എന്നിവരും മിന്നി,

നേരത്തേ 81/7 എന്ന നിലയിലായിരുന്ന വിൻഡീസിനെ എട്ടാം വിക്കറ്റിൽ 57 പന്തിൽ 89 റൺസിന്റെ റെക്കാഡ് കൂട്ടുകെട്ടുണ്ടാക്കി റൊമാരിയൊ ഷെപ്പേർഡും (പുറത്താകാതെ 37 പന്തിൽ 52)​,​ ജാസൺ ഹോൾഡറും (31 പന്തിൽ 49)​ ചേർന്നാണ് പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചത്. എൻഗിഡി 3 വിക്കറ്റ് വീഴ്‌ത്തി.