പാർക്ക് ഉദ്ഘാടനം 1 ന്
Saturday 28 February 2026 12:50 AM IST
ശ്രീകൃഷ്ണപുരം: കേരള സർക്കാർ ബഡ്ജറ്റ് പ്രവൃത്തിയിലുൾപ്പെടുത്തി അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചു നവീകരണം പൂർത്തീകരിച്ച ബാപ്പുജി പാർക്കിന്റെ ഉദ്ഘാടനം മാർച്ച് 1 ന് വൈകീട്ട് 5.30 ന് കെ.പ്രേംകുമാർ എം.എൽ.എ നിർവഹിക്കും. 1934 ജനുവരിയിൽ ഗാന്ധിജി ശ്രീകൃഷ്ണപുരത്ത് വന്നതിന്റെ ഓർമ്മക്കായി ഷെഡ്ഡുംകുന്നിൽ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ സ്ഥലത്ത് 2016 ലാണ് ബാപ്പുജി പാർക്ക് നിർമ്മിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷനാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗാനമേളയുമുണ്ടായിരിക്കും. പരിപാടിയുടെ വിജയത്തിനായി പി.അരവിന്ദാക്ഷൻ ചെയർമാനായും ലത സുരേഷ് കൺവീനറായുമുള്ള സംഘാടകസമിതി രൂപീകരിച്ചു.