റോഡ് തകർന്നു
Saturday 28 February 2026 12:29 AM IST
വാളയാർ: ചന്ദ്രാപുരം-പാമ്പുപ്പാറ റോഡ് തകർന്നു. പുതുശ്ശേരി വടകരപ്പതി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. ഇതിലൂടെ സ്വകാര്യ ബസ് സർവീസുകളുണ്ട്. നിത്യേന നിരവധി സ്വകാര്യ വാഹനങ്ങൾ കടന്ന് പോകുന്നുണ്ട്. റോഡിലുടനീളം കുണ്ടും കുഴിയുമാണ്. പല ഭാഗങ്ങളിലും അരികു വശം ഇടിഞ്ഞ് പോയിട്ടുണ്ട്. റോഡിൽ ജല്ലികൾ ചിതറി കിടക്കുന്നത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. ദുരിതയാത്ര നടത്താൻ വിധിക്കപ്പെട്ടിരിക്കുകയാണ് നാട്ടുകാർ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി ഈ റോഡിൽ ഒരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. രാഷ്ട്രീയ സാമൂഹ്യ സംഘടനകൾ നിരവധി പരാതി നൽകിയിട്ടുണ്ടെങ്കിലും പൊതുമരാമത്ത് വകുപ്പ് കണ്ണ് തുറന്നിട്ടില്ല.