വ്യാപാരികളുടെ പ്രതിഷേധ മാർച്ച്

Saturday 28 February 2026 12:33 AM IST
'

കൊയിലാണ്ടി: മാലിന്യമില്ലാത്ത സ്ഥാപനങ്ങളും യൂസേഴ്സ് ഫീ നൽകണമെന്ന മുനിസിപ്പാലിറ്റിയുടെ തീരുമാനത്തിനെതിരെ മർച്ചന്റ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി മുനിസിപ്പൽ ഓഫീസ് മാർച്ച് നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ ടി വിനോദ് ഉദ്ഘാടനം ചെയ്തു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എ കുഞ്ഞഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് കെ. എം രാജീവൻ, നിയാസ് കെ.എം, സത്യൻ കൊല്ലം, ഗോപാലകൃഷ്ണൻ, അശോകൻ, അനിൽ, രാജീവൻ, ഷൗക്കത്ത്, സൗമിനി, മോഹൻദാസ്, പവിത്രൻ, അരങ്ങാടത് ബാബു, പ്രജീഷ് ചന്ദ്രൻ, പി.കെ സുഹൈബ്, അസീസ്, ബാബു, സുകന്യ, ബഷീർ പി എം, വി അരുൺ, നസീർ, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി മനീഷ് മലബാർ സ്വാഗതവും വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ടി. പി ഇസ്മായിൽ നക്ഷത്ര നന്ദിയും പറഞ്ഞു.