കേരള സർവകലാശാല പരീക്ഷാ വിജ്ഞാപനം

Saturday 28 February 2026 12:00 AM IST

ഒന്ന്, രണ്ട് സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബിഎ/ ബിഎസ്‌സി/ബികോം, ഫെബ്രുവരി പരീക്ഷകളുടെ വിജ്ഞാപനം വെബ്സൈറ്രിൽ. വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ എംഎ മലയാളം ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ ഫൈനൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ മൂന്നാം സെമസ്​റ്റർ എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ മൂന്ന്, നാല് സെമസ്​റ്റർ എം.എ മലയാളം , എം.എസോഷ്യോളജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഏഴാം സെമസ്​റ്റർ ബാച്ചിലർ ഒഫ്‌ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി ഫെബ്രുവരി പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 4 മുതൽ നടത്തും.

യു.​ജി.​സി​ ​നെ​റ്റ് ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ഐ.​എ​ച്ച്.​ആ​ർ.​ഡി.​ ​യു​ടെ​ ​മു​ട്ട​ട​ ​റീ​ജി​യ​ണ​ൽ​ ​സെ​ന്റ​റി​ൽ​ ​മാ​ർ​ച്ചി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​യു.​ജി.​സി​ ​നെ​റ്റ് ​പ​രി​ശീ​ല​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം.​ ​ഫോ​ൺ​-​ 8136882389,​ 9495069307​ 0471​-2660512

എ​ൻ​ജി​നി​യ​റിം​ഗ്,​ ​മെ​ഡി​ക്ക​ൽ: കോ​ഴ്സു​ക​ൾ​ ​കൂ​ട്ടി​ച്ചേ​ർ​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​അ​ഗ്രി​ക​ൾ​ച്ച​ർ,​ ​ഫാ​ർ​മ​സി,​ ​മെ​ഡി​ക്ക​ൽ,​ ​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ​കോ​ഴ്സു​ക​ൾ​ ​കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ​ ​അ​വ​സ​രം.​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​മാ​ർ​ച്ച് ​ര​ണ്ടി​ന് ​രാ​വി​ലെ​ 11​വ​രെ​ ​കോ​ഴ്സു​ക​ൾ​ ​കൂ​ട്ടി​ച്ചേ​ർ​ക്കാം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​-​ 2332120

ബി.​ഫാം​ ​ഫീ​സ് ​റീ​ഫ​ണ്ട്

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​ഫാം​ ​(​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​)​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഫീ​സ് ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​ർ​ക്ക് ​അ​ട​ച്ച​വ​രി​ൽ​ ​റീ​ഫ​ണ്ടി​ന് ​അ​ർ​ഹ​ത​യു​ള്ള​വ​രു​ടെ​ ​പ​ട്ടി​ക​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​മാ​ർ​ച്ച് ​അ​ഞ്ചി​ന് ​വൈ​കി​ട്ട് ​നാ​ലി​ന​കം​ ​വെ​ബ്സൈ​റ്റി​ൽ​ ​അ​ക്കൗ​ണ്ട് ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​ക​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​ ​-​ 2332120.

എം.​ബി.​എ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ഫ​ലം

തി​രു​വ​ന​ന്ത​പു​രം​:​ ​എം.​ബി.​എ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യാ​യ​ ​കേ​ര​ള​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​പ്റ്റി​റ്റ്യൂ​ഡ് ​ടെ​സ്റ്റി​ന്റെ​ ​(​കെ​-​മാ​റ്റ്)​ ​താ​ത്കാ​ലി​ക​ ​ഫ​ലം​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​പേ​ക്ഷ​ക​ർ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​ഉ​ത്ത​ര​ങ്ങ​ളും​ ​വെ​ബ്സൈ​റ്റി​ലു​ണ്ട്.​ ​പ​രാ​തി​ക​ൾ​ ​c​e​e​k​i​n​f​o.​c​e​e​@​k​e​r​a​l​a.​g​o​v.​i​n​ ​ഇ​-​മെ​യി​ലി​ൽ​ 28​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന​കം​ ​അ​റി​യി​ക്ക​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​-2332120