മാർച്ച് മൂന്നിന് ജില്ലയിൽ പ്രാദേശിക അവധി,​ തലേദിവസവും അവധി നൽകണമെന്ന് മേയർ വി വി രാജേഷ്

Friday 27 February 2026 8:47 PM IST

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തലസ്ഥാന ജില്ലയിൽ മാർച്ച് രണ്ടിനും അവധി നൽകണമെന്ന് മേയർ വി.വി. രാജേഷ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സർക്കാരിന് കത്ത് നൽകുമെന്നും മേയർ അറിയിച്ചു. പൊങ്കാല ദിവസമായ മാർച്ച് മൂന്നിന് തിരുവനന്തപുരം ജില്ലയിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ,​ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്നാണ് ജില്ലാ കളക്ടർ അറിയിച്ചത്. ഫെബ്രുവരി 23ന് കാപ്പുകെട്ടോടെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമായത്.