കെ.എസ്.ഇ.ബിയിൽ നാല് ഗഡു ക്ഷാമബത്ത കുടിശിക അനുവദിച്ചു

Saturday 28 February 2026 12:39 AM IST

തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാർക്കും പെൻഷൻകാർക്കും നാല് ഗഡു ക്ഷാമബത്തയും ക്ഷാമാശ്വാസവും അനുവദിച്ചതായി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. 2024 ജനുവരി ഒന്ന് മുതൽ 2025 ജൂലായ് ഒന്ന് വരെയുള്ള വർദ്ധനയാണിത്. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി മാസത്തെ ശമ്പളത്തിനും പെൻഷനുമൊപ്പം ലഭിക്കും.

2024 ജനുവരി ഒന്ന് മുതൽ നിലവിലുള്ള 33 ശതമാനത്തിൽ നിന്ന് 37 ശതമാനമായും 2024 ജൂലായ് ഒന്ന് മുതൽ 40 ശതമാനമായും വർദ്ധിക്കും. 2025 ജനുവരി ഒന്ന് മുതൽ 42 ശതമാനമായും 2025 ജൂലായ് ഒന്ന് മുതൽ 44 ശതമാനമായും ക്ഷാമബത്ത നിരക്കുകൾ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.