ഇടക്കൊച്ചി സ്കൂൾ വാർഷികാഘോഷം

Saturday 28 February 2026 2:02 AM IST

പള്ളുരുത്തി: ഇടക്കൊച്ചി പി.വി.എം.എം ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ വാർഷികാഘോഷം നഗരസഭ ഡെപ്യൂട്ടി മേയർ ദീപക് ജോയ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജോൺ റിബല്ലോ അദ്ധ്യക്ഷത വഹിച്ചു. ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷൻ മാനേജർ ബെൻഡിക്ട് സിമെന്തി മുഖ്യാതിഥിയായി. പ്രധാനദ്ധ്യാപിക ലാക്വിൻ മെന്റസ് റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ ലസിത പീറ്റർ, ആൻഡ്രൂ കൊറയ, മാർഷൽ ഡിക്കൂഞ്ഞ, പി.ടി.എ പ്രസിഡന്റ് കൃഷ്ണരാജ്, ജോസഫൈൻ ഐലിൻ എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.