ബൈബിൾ കൺവെൻഷൻ

Saturday 28 February 2026 2:03 AM IST

പള്ളുരുത്തി: ദാനമായി കിട്ടിയ ജീവൻ സൗകര്യ പ്രഥമായി ജീവിക്കാനുള്ളതല്ലെന്നും നന്മയും തിന്മയും തിരിച്ചറിഞ്ഞ് ജീവിക്കാൻ ശ്രമിക്കണമെന്നും എമിരിത്യൂസ് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അഭിപ്രായപ്പെട്ടു. കൊച്ചി രൂപതയുടെ നേതൃത്വത്തിൽ ഇടക്കൊച്ചി അക്വിനാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ബൈബിൾ കൺവെൻഷനിൽ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. തുടർന്ന് നടന്ന സമൂഹ ദിവ്യബലിക്ക് ഫാ. ജോപ്പൻ അണ്ടിശ്ശേരി, ഫാ. ആന്റണി പുളിക്കൽ, ഫാ. മേത്യം അത്തിപൊഴി, ഫാ. ആന്റണി കുഴിവേലി, ഫാ. ആന്റണി നെടുംപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. ഫാ. ഡോമനിക് വാളവന്മനാലിന്റെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷൻ മാർച്ച് 1 ന് സമാപിക്കും. സമൂഹ ദിവ്യബലിക്ക് മെത്രാൻ ഡോ.ആൻണി വാലുങ്കൽ മുഖ്യകാർമ്മികത്വം വഹിക്കും.