ബഹുഭാഷാ സാഹിത്യ സമ്മേളനം
Saturday 28 February 2026 2:08 AM IST
കളമശേരി: അന്താരാഷ്ട്ര മാതൃഭാഷാ ദിനാഘോഷങ്ങളുടെ ഭാഗമായി കളമശേരി സെന്റ് പോൾസ് കോളേജിലെ മലയാള വിഭാഗത്തിന്റെയും പ്രബോധ ട്രസ്റ്റ് കൊച്ചിയുടെയും സംയുക്താഭിമുഖ്യത്തിൽ ബഹുഭാഷാ സാഹിത്യ സമ്മേളനം വൈസ് പ്രിൻസിപ്പൽ ജോസ് സേവ്യറിന്റെ അദ്ധ്യക്ഷതയിൽ അസി. മാനേജർ ഫാ. നിജിൻ കാട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കൊങ്കിണി, തമിഴ്, കന്നട, തെലുങ്ക്, മറാത്തി, ഒഡിയ, ഹിന്ദി, മലയാളം ഭാഷകളിലെ എഴുത്തുകാർ കവിതകൾ അവതരിപ്പിച്ചു. ജസ്റ്റിസ് ഡോ.കെ.രാധാകൃഷ്ണൻ നായർ , കൊങ്കണി സാഹിത്യ അക്കാഡമി സെക്രട്ടറി ഡി.ഡി. നവീൻ കുമാർ, ബി.എസ്.ശരത്, അഷ്കർ ഷാജി എന്നിവർ സംസാരിച്ചു.