മുഹമ്മദ് നബ്ഹാൻ ദേശീയ മത്സരത്തിന്
Saturday 28 February 2026 2:08 AM IST
മൂവാറ്റുപുഴ: ഡൽഹിയിൽ നടക്കുന്ന ഇൻസ്പെയർ മാനക് അവാർഡിന്റെ ദേശീയ മത്സരത്തിലേക്ക് മുഹമ്മദ് നബ്ഹാൻ തിരഞ്ഞെടുക്കപ്പെട്ടു. പി.എം. ശ്രീ ജവഹർ നവോദയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. നവോദയ വിദ്യാലയ സമിതിയുടെ കേരളം, കർണ്ണാടകം, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാങ്ങൾ ഉൾപ്പെടുന്ന ഹൈദരാബാദ് റീജിയണിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വിദ്യാർഥികളിൽ ഒരാളാണ് നബ്ഹാൻ. ബാംഗ്ലൂർ ആസ്ഥാനം ആയിട്ടുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കഴിഞ്ഞ രണ്ടു വർഷമായി നേരിയമംഗലം നവോദയ സ്കൂളിൽ നടത്തുന്ന എജുക്കേഷൻ ഫോർ ഗിഫ്റ്റഡ് ആൻഡ് ടാലന്റ് പ്രോഗ്രാമിന്റെ ഭാഗമാണ് നെബ്ഹാൻ. പായിപ്ര കുളക്കാടൻകുഴി നിസാറിന്റെയും അൻസൽനയുടെയും മകനാണ്.