ഡാറ്റാ കൊള്ള: പ്രതിഷേധ ധർണ
Saturday 28 February 2026 1:13 AM IST
കൊച്ചി: ടെറ്റ് ഫീസ് വർദ്ധനവിലെ തീവെട്ടി കൊള്ള അവസാനിപ്പിക്കുക, അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ഡാറ്റ മോഷ്ടിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ ധർണ നടത്തി. എറണാകുളം ആർ.ഡി.ഡി. ഓഫീസിനു മുന്നിൽ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി ടി.യു. സാദത്ത് ധർണ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പിൽ പൊതുസമൂഹം ശക്തമായ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ടി.എ. മുരളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ രഞ്ജിത്ത് മാത്യു, അജിമോൻ പൗലോസ്, കെ. മിനിമോൾ , കെ.വി. ലാക്ടോ ദാസ്, ബിനു കുര്യാക്കോസ്, എം.എം. മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു.