കരുവേലപ്പുര മാളികയിലെ ചുമർചിത്രങ്ങളുടെ സമർപ്പണം ഇന്ന്

Saturday 28 February 2026 12:00 AM IST

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ചുമർചിത്ര പൈതൃക സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന തിരുവനന്തപുരം ഫോർട്ട് പാലസിലെ (കരുവേലപ്പുര മാളിക) 300 വർഷത്തോളം പഴക്കമുള്ള മൂന്ന് ചുമർചിത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി സർവകലാശാല അറിയിച്ചു. തിരുവിതാംകൂർ കൊട്ടാരത്തിന്റെ അധീനതയിലുള്ള പുനരുദ്ധരിക്കപ്പെട്ട ഈ ചുമർചിത്രങ്ങളുടെ സമർപ്പണം ഇന്ന് രാവിലെ 11ന് തിരുവിതാംകൂർ കൊട്ടാരത്തിൽ നടക്കും. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി, ചുമർചിത്ര പൈതൃക സംരക്ഷണകേന്ദ്രം ഡയറക്ടർ ഡോ. സാജു തുരുത്തിൽ എന്നിവർ പങ്കെടുക്കും.