കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

Saturday 28 February 2026 12:00 AM IST

തൃപ്പൂണിത്തുറ: കഞ്ചാവുമായി​ മൂന്ന് യുവാക്കളെ തൃപ്പൂണി​ത്തുറ ഹി​ൽപാലസ് പൊലീസ് പിടികൂടി. ആലുവ കമ്പനിപ്പടി പള്ളാട്ടിൽവീട്ടിൽ ആദം ഷീം (21), എരൂർ സ്വദേശി കാർത്തിക് (20), ആലുവ തോട്ടുമുഖം സ്വദേശി അമിത് ജോർജ് (21) എന്നിവരെയാണ് ഞായറാഴ്ച രാത്രി​ പൊലീസ് അറസ്റ്റുചെയ്തത്. തിരുവാങ്കുളം മകളിയം അമ്പലത്തിന് സമീപത്തുവച്ച് പൊലീസ് വാഹനംകണ്ട് പരിഭ്രമിച്ച് മാറാൻ ശ്രമിച്ച യുവാക്കളെ ചോദ്യംചെയ്തപ്പോഴാണ് ഒന്നാംപ്രതിയായ കാർത്തിക്കിന്റെ പാന്റ്സിന്റെ പോക്കറ്റിൽനിന്ന് സിപ്-ലോക്ക് കവറിൽ സൂക്ഷിച്ച നിലയിൽ നാലുഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കുറഞ്ഞ അളവിലായതി​നാൽ സ്റ്റേഷൻ ജാമ്യത്തിൽ മൂവരെയും വിട്ടയച്ചു. ഒരു പ്രമുഖ നടന്റെ മകനാണ് ആദം ഷീം.