റിസ്ക് ഫണ്ട് 15.19 കോടി കൂടി നൽകി

Saturday 28 February 2026 12:00 AM IST

തിരുവനന്തപുരം:സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ റിസ്ക് ഫണ്ട് സഹായമായി 15.19 കോടി രൂപ കൂടി നൽകിയതായി മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.ഇതുവരെ 527.68 കോടി രൂപയാണ് റിസ്ക് ഫണ്ട് ധനസഹായമായി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.റിസ്ക് ഫണ്ട് രൂപീകരിച്ചതിന് ശേഷം 1000 കോടിയിലധികം രൂപ വിതരണം ചെയ്തതിന്റെ പ്രഖ്യാപനവും പുതിയ റിസ്ക് ഫണ്ട് സഹായവിതരണവും മാർച്ച് 5ന് വൈകിട്ട് 3ന് ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും.