രക്തസാക്ഷി ദിനാചരണം

Friday 27 February 2026 11:48 PM IST

കോന്നി: വള്ളിയാനി അനിരുദ്ധന്റെ 49-ാമത് രക്തസാക്ഷി ദിനാചരണം സി.പി.എം മലയാലപ്പുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടത്തി. മുതിർന്ന നേതാവ് ഇ.കെ.ബാഹുലേയൻ പതാക ഉയർത്തി. അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി മിഥുൻ.ആർ.നായർ അദ്ധ്യക്ഷനായി. കെ.യു.ജനീഷ് കുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.