ചലച്ചിത്ര മേള രണ്ടാം എഡിഷൻ
Friday 27 February 2026 11:48 PM IST
പത്തനംതിട്ട: പത്തനംതിട്ടയുടെ സാംസ്കാരിക അടയാളമായി മാറിയ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം എഡിഷൻ മേയ് അവസാന വാരം നടത്തുമെന്ന് നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ പറഞ്ഞു. ടൗൺഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയർപേഴ്സൺ. ചലച്ചിത്ര അക്കാഡമി, ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. വൈസ് ചെയർപേഴ്സൺ എ.സഗീർ അദ്ധ്യക്ഷനായി. അഡ്വ. ടി.സക്കീർ ഹുസൈൻ, അഡ്വ. എ.സുരേഷ് കുമാർ, പി.കെ.അനീഷ് തുടങ്ങിയവർ സംസാരിച്ചു.