മന്ത്രി വീണാ ജോർജിന്റേത് രാഷ്ട്രീയ നാടകം
കൊല്ലം: ആരോഗ്യ വകുപ്പിലെ ഗുരതരമായ വീഴ്ചകൾ മറച്ചുവയ്ക്കാൻ മന്ത്രി വീണ ജോർജ്ജ് രാഷ്ടീയ നാടകം കളിക്കുകയാണെന്ന് റെവല്യൂഷനറി മാർകിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി എൻ.എസ്.വിജയൻ പറഞ്ഞു. വനിതാ ഫെഡറേഷൻ (ആർ.എം.പി.ഐ) കൊല്ലം ജില്ലാ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.പി. ചന്ദ്രശഖരനെ മൃഗയമായി വധിക്കുകയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവം കേരളം മറക്കില്ല, പാവപ്പെട്ട രോഗികളുടെ ജീവൻ അപകടത്തിലാക്കുന്ന മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം അടിയന്തിരമായി ഒത്തുതീർപ്പാക്കാൻ തയ്യാറാകണമെന്ന് സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് റംലത്ത് മടന്തകോട് അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി ശകുന്തള മരുത്തടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ആന്റണി ജോസപ്, പള്ളിമൺ അശ്വതി, ലീലാമ്മ ആന്റണി, ബ്രൈറ്റ്ലി കാവനാട്, ബി.വി. ഡെൽസി, ശ്രീലത പ്രസാദ് കുളത്തൂപ്പുഴ, ഷാനിഫ കരുനാഗപ്പള്ളി, ഹമീദ തേവള്ളി, പ്രസന്ന അലക്സാണ്ടർ തുടങ്ങിയവർ സംസാരിച്ചു.