ആയുർവേദ മെഡിക്കൽ ക്യാമ്പ്
Friday 27 February 2026 11:55 PM IST
പത്തനംതിട്ട: കേരള സർക്കാരിന്റെയും ആയുഷ് വകുപ്പിന്റെയും നേതൃത്വത്തിലുള്ള ഹെൽത്തി കേരള ക്യാമ്പയിൻ വൈബ് ഫോർ വെൽനെസ് ആരോഗ്യം ആനന്ദം ജില്ലാതല ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. കടമ്പനാട് ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഓൾഡേജ് ഹോം സൂപ്രണ്ട് വിജി ജോർജ് അദ്ധ്യക്ഷയായി. ഡോ.ശ്രീകല മോഹൻ, ഡോ.അനുപമ, ഡോ.റിൻസി കുര്യൻ വർഗീസ് എന്നിവർ പങ്കെടുത്തു. ഡോ. ആർ.കൃഷ്ണകുമാർ ബോധവത്കരണ ക്ലാസ് നയിച്ചു.