യൂത്ത് കോൺഗ്രസ് പ്രതിഷേധം
Friday 27 February 2026 11:56 PM IST
പത്തനംതിട്ട: ജനറൽ ആശുപത്രിയിലെത്തിയ വൃദ്ധന്റെ തലയിൽ ചക്ക വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. ആശുപത്രി വളപ്പിലെ പ്ലാവിൽ ചക്ക കെട്ടിത്തൂക്കി ഹെൽമറ്റ് ധരിച്ച് നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ ആരോഗ്യമന്ത്രിയെ കെ.എസ്.യു ആക്രമിച്ചുവെന്ന് തെളിയിച്ചാൽ സൗജന്യമായി നൽകാൻ കുഴിമന്തിയുമായാണ് പ്രതിഷേധക്കാർ എത്തിയത്. നേതാക്കളായ എം.സി.ആരിഫ്, അരവിന്ദ് ചന്ദ്രശേഖർ, കാർത്തിക്ക് മുരിങ്ങമംഗലം, സുഹൈൽ നജീബ്, എൻ.നിഷാൽ എന്നിവർ നേതൃത്വം നൽകി.