സംസ്ഥാനതല ഉദ്ഘാടനം

Friday 27 February 2026 11:58 PM IST

പത്തനംതിട്ട: പ്ലാന്റേഷൻ കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിന്റെ വിവിധ എസ്റ്റേറ്റുകളിലെ തൊഴിലാളി നിയമനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. കൊടുമൺ,​ ചന്ദനപ്പള്ളി,​ തണ്ണിത്തോട്,​ അതിരപ്പള്ളി,​ ഓയിൽപാം,​ നിലമ്പൂർ,​ മണ്ണാർകാട്,​ രാജപുരം എസ്റ്റേറ്റുകളിലേക്ക് 450 ഓളം ഒഴിവുകളിലേക്ക് തൊഴിലാളികളെ നിയമിക്കും. അഡ്വ. കെ.യു.ജെനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. കോർപ്പറേഷൻ ചെയർമാൻ ഒ.പി.അബ്ദുൾസലാം, മാനേജിംഗ് ഡയറക്ടർ ഡോ.ജെയിംസ് ജേക്കബ് എന്നിവർ നേതൃത്വം നൽകി. കോർപ്പറേഷൻ ചീഫ് കൺസ്ട്രക്ഷൻ എൻജിനിയർ ജോർജ് ജോസഫ് സംസാരിച്ചു.