ഓപ്പൺ യൂണി. ഫുട്ബോൾ, അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്

Saturday 28 February 2026 1:59 AM IST

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ഫുട്‌ബോൾ, വോളിബോൾ ചാമ്പ്യൻഷിപ്പ് മാർച്ച് 22, 23 തീയതി​കളി​ൽ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡി​യത്തി​ൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം മാർച്ച് 2 ന് രാവിലെ 11ന് എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ശ്രീനാരായണ യൂണിവേഴ്‌സിറ്റി സ്പോർട്‌സ് കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. ജി. സുഗുണൻ അറിയിച്ചു. മാർച്ച് 24,25 തീയതികളിൽ യൂണിവേഴ്‌സിറ്റി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലും എറണാകുളം ഡോ. അംബേദ്‌കർ സ്റ്റേഡിയത്തിലും നടത്തും.