ജാഗ്രത പുലർത്തണം

Saturday 28 February 2026 12:03 AM IST

പത്തനംതിട്ട: ട്രാൻസ്ഗ്രിഡ് 2.0 ശബരി ലൈൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്തനംതിട്ട 220 കെ.വി സബ്‌സ്റ്റേഷൻ മുതൽ കൂടൽ 110 കെ.വി സബ്‌സ്റ്റേഷൻ വരെ നിലവിലുണ്ടായിരുന്ന 66 കെ.വി ലൈൻ 220/110 കെ.വി മൾട്ടി വോൾട്ടേജ് മൾട്ടി സർക്യൂട്ടായി നവീകരിച്ച് കൂടൽ മുതൽ പാടം വരെ 220 കെ.വി ഡബിൾ സർക്യൂട്ട് ലൈൻ നിർമ്മിച്ച് വൈദ്യുതി പ്രവഹിപ്പിക്കാൻ സജ്ജമാക്കിയിട്ടുണ്ട്. ഈ ലൈനുകളിലൂടെ 28 മുതൽ ഏത് സമയവും വൈദ്യുതി പ്രവഹിക്കും. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അസി. എക്‌സി. എൻജിനീയർ അറിയിച്ചു. ഫോൺ: 0468 2980098.