ഡാറ്റ എൻട്രി ഓപ്പറേറ്റർ
Saturday 28 February 2026 12:04 AM IST
പത്തനംതിട്ട: കേരള വനിത കമ്മിഷന്റെ തിരുവനന്തപുരം ഓഫീസിൽ ഒഴിവുള്ള ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പ്രതിഫലം പ്രതിദിനം 800 രൂപ. യോഗ്യത: പ്ലസ് ടു, സർക്കാർ അംഗീകാരമുള്ളതും കുറഞ്ഞത് ആറുമാസം ദൈർഘ്യമുള്ളതുമായ ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്‌സ് അല്ലെങ്കിൽ ഡി.സി.എ, എം.എസ് ഓഫീസ് പരിചയം. പ്രായപരിധി 18-40. രേഖകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം മാർച്ച് 6ന് രാവിലെ 9.30ന് പി.എം.ജിക്ക് സമീപത്തെ ഓഫീസിൽ എത്തണം. ഫോൺ: 0471 2303659.