മന്ത്രിക്ക് അവാർഡ് അയച്ച് കെ.എസ് .യു
Saturday 28 February 2026 1:34 AM IST
കണ്ണൂർ: മന്ത്രി വീണ ജോർജിന് അഭിനയത്തിനുള്ള അവാർഡും തുടർചികിത്സക്കായി കോളറും പാർസൽ അയച്ച് കെ.എസ്.യു. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് വഴിയാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ട്രോഫിയും സോഫ്റ്റ് സെർവിക്കൽ കോളറും അയച്ചത്. മന്ത്രിക്കെതിരായ പ്രതിഷേധം തുടരുമെന്ന് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി പറഞ്ഞു.