വെളിച്ചപ്പാട് ഉത്സവത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
Saturday 28 February 2026 2:06 AM IST
കൊടുവള്ളി: ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞുവീണ് മരിച്ചു. കൊടുവള്ളി തവളാകുഴി മീത്തൽ സുരേന്ദ്രനാണ് (53) മരിച്ചത്. വ്യാഴാഴ്ച രാത്രി 12ഓടെയായിരുന്നു സംഭവം. കോവൂർ നെന്മേനി കാളികുളങ്ങര ഭഗവതികാവിലെ ഉത്സവത്തിനിടെ വെളിച്ചപ്പാട് വേഷത്തിൽ നിൽക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: വിലാസിനി. മക്കൾ: വിഷ്ണു, ശ്രീലക്ഷ്മി.