കോൺക്രീറ്റ് അടർന്നു വീണു;അദ്ധ്യാപികയ്ക്ക് പരിക്ക്
Saturday 28 February 2026 2:17 AM IST
മുക്കം:മുക്കം നഗരസഭയിലെ മുത്തേരി ഗവ.എൽ.പി സ്‌കൂൾ കെട്ടിടത്തിലെ ഒന്നാം നിലയിലെ സൺഷെയ്ഡ് കോൺക്രീറ്റിന്റെ ഒരുഭാഗം അടർന്നുവീണ് അദ്ധ്യാപികയ്ക്ക് പരിക്ക്.മുത്തേരി സ്വദേശിനി വിദ്യയുടെ തലയ്ക്കാണ് സാരമായ പരിക്കേറ്റത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.അപകടം നടന്നിട്ടും വിഷയം പുറത്തറിഞ്ഞിരുന്നില്ല.കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥി രക്ഷിതാവിനോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്.അദ്ധ്യാപിക ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ്.വിഷയത്തിൽ എ.ഇ.ഒയും എം.എൽഎയും ഇടപെട്ടു.സംഭവമറിഞ്ഞ് മാദ്ധ്യമ പ്രവർത്തകരെത്തിയപ്പോൾ അങ്ങനെയൊന്നും നടന്നിട്ടില്ലെന്നായിരുന്നു സ്‌കൂളധികൃതരുടെ വിശദീകരണം.സംഭവം വാർത്തയായതോടെ അടിയന്തിര ഇടപെടൽ നടത്താൻ വിദ്യാഭ്യാസവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.വിഷയത്തിൽ നഗരസഭാ അധികൃതരും ഇടപെട്ടു.