സൗജന്യ ഒ.പിയുമായി മദർലൈൻ

Sunday 01 March 2026 12:03 AM IST
ഒ.പി കൺസൾട്ടിംഗ്

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്‌പിറ്റലിന്റെ വനിതാ ശിശു വിഭാഗമായ മദർലൈൻ ഹോസ്‌പിറ്റലിൽ പ്രസവ സ്ത്രീരോഗ സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർക്ക് മാർച്ച് 2 മുതൽ 7വരെ ഒ.പി കൺസൾട്ടിംഗ് സൗജന്യമാക്കി. ആരോഗ്യകരമായ​ ജീവിതം നയിക്കുന്നതിന് വനിതകളെ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യമാണ് പദ്ധതി​ക്ക് പി​ന്നി​ൽ. രാവിലെ 10 മണി മുതൽ വൈകീട്ട് മണി വരെയാണ് ഇതിനായി സമയം നിശ്ചയിച്ചിരിക്കുന്നത്. മെഡിക്കൽ ട്രസ്റ്റ് ഹോസ്‌പിറ്റലിന്റെ നോർത്ത് ബ്ലോക്കിലാണ് കുട്ടികൾക്കും അമ്മമാർക്കുമായുള്ള മദർലൈൻ ഹോസ്‌പിറ്റൽ. ഗൈനക്കോളജിക്ക് പുറമേ പീഡിയാട്രിക്, ദന്തരോഗ ഡിപ്പാർട്ട്‌മെന്റുകളും മദർലൈനിൽ പ്രവർത്തിക്കുന്നുണ്ട്. വിവരങ്ങൾക്ക് 9961699333.