മാൻ കാൻകോറിന്  അന്താരാഷ്ട്ര പുരസ്കാരം

Sunday 01 March 2026 12:07 AM IST

കൊച്ചി: സുഗന്ധവ്യഞ്ജന മേഖലയിൽ പരിസ്ഥിതി സൗഹൃദപരവും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കിയതിന് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനത്തിന്റെ സുസ്ഥിരതാ പുരസ്കാരം മാൻ കാൻകോർ കരസ്ഥമാക്കി. ഉത്തർപ്രദേശിലെ പുതിന കർഷകരുടെ ഉന്നമനത്തിനായി ആവിഷ്കരിച്ച 'മിന്റ് സസ്റ്റൈനബിലിറ്റി ഇനിഷ്യേറ്റീവ്" ആണ് അവാർഡിനായി പരിഗണിക്കപ്പെട്ടത്. ഉത്തർപ്രദേശിലെ 550 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആറായിരത്തിലധികം കർഷകരെയും 6500 ഹെക്ടർ കൃഷിഭൂമിയെയും ഉൾപ്പെടുത്തിയാണ് മാൻ കാൻകോർ ഈ സുസ്ഥിര കൃഷി മാതൃക വികസിപ്പിച്ചെടുത്തത്. ജലസേചനം മുപ്പത് ശതമാനം കുറയ്ക്കാനും ഡീസൽ പാമ്പുകളുടെ ഉപയോഗം കുറയ്ക്കാനും സാധിച്ചു. ആധുനിക രീതിയിലുള്ള ഡിസ്റ്റിലേഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ചതോടെ പുതിന എണ്ണ ഉത്പാദനം 15 ശതമാനം വർദ്ധിച്ചു.